സിറിയ വീണ്ടും വിഭജിക്കപ്പെടുമ്പോള്‍!

ഇസ്രായിലിനും റഷ്യക്കും പുറമേ  ദക്ഷിണ സിറിയയിലെ അമേരിക്കന്‍ സാന്നിധ്യം ചില വിപല്‍സുചനകല്‍ നല്‍കുന്നുണ്ട്. സിറിയയുടെ ഭാവി നിശ്ചയിക്കാനുള്ള ചില മുന്നൊരുക്കങ്ങള്‍ ഇതില്‍ ആര്‍ക്കും കാണാനാകും. സിറിയയുടെ ദക്ഷിണ ഭാഗം മാത്രമല്ല ദര്‍ആ, ഹൂറാന്‍ എന്നീ പ്രവിശ്യകളിലും ഈ സാന്നിധ്യം കാണാനാകും. ഇസ്രയേലിനും സിറിയക്കുമിടയില്‍ ഒഴിഞ്ഞ ഒരു രാഷ്ട്രം അവര്‍ സ്വപ്നം കാണുകയാണ്. സിറിയ ഒരിക്കലും പഴയ സ്ഥിതിയില്‍ തിരിച്ച് വരില്ല എന്ന് എല്ലാവരും മനസ്സിലാക്കുന്നു.   

ചരിത്രപരമായി നോക്കുമ്പോള്‍ ജോര്‍ദാന്‍, ഫലസ്തീന്‍ എല്ലാം അടങ്ങിയതായിരുന്നു പഴയ ശാം. 1920-ല്‍ സിറിയയെ തുണ്ടം തുണ്ടാമാക്കിയാണ് ഫ്രാന്‍സ് സ്ഥലം വിട്ടത്. ഹൂസനില്‍ ദൂര്‍സി എന്ന പേരില്‍ ഒരു രാഷ്ട്രം, ദമാസ്‌കസ് സ്വന്തമായി വേറൊരു രാഷ്ട്രം, സുന്നികള്‍ക്ക് മാത്രമായി അലേപ്പോ. പിന്നെ അലവികള്‍ക്കായി മറ്റൊരു കൊച്ചു രാജ്യവും. എന്നാല്‍ സിറിയക്കാര്‍ ഈ വിഭജനം തള്ളി ഒറ്റ രാജ്യമായി. പിന്നീട് ജമാല്‍ അബ്ദുല്‍ നസിറിന്റെ കാലത്ത് ഈജിപ്തും സിറിയയും ചേര്‍ന്ന് ഒരു രാജ്യമായതായും ചരിത്രത്തിലുണ്ട്. 

ഊര്‍ദ്ദ ശ്വാസം വലിക്കുന്ന സിറിയന്‍ സര്‍ക്കാരിന് കൂടുതല്‍ ആയുസ്സില്ല എന്ന് എല്ലാവരും മനസ്സിലാക്കുന്നു. അത് കൊണ്ട് തന്നെ വാര്‍ത്താ മാധ്യമങ്ങളില്‍ ഒന്നും ശ്രദ്ധിക്കാത്ത വിധം  ശാന്തമായി നടക്കുന്ന ഈ വിഭജനം മുസ്ലിം ലോകത്തിന് കനത്ത നഷ്ടമാണ് നല്‍കുന്നത്.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter