സാങ്കേതികത്വത്തിന്റെ പേരിൽ  മലയാളികളെ നാട്ടിലെത്തിക്കാൻ  വൈകിപ്പിക്കുന്നത് ആശങ്കപ്പെടുത്തുന്നു-സാദിഖലി ശിഹാബ് തങ്ങൾ
കോഴിക്കോട്: വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ അതത് സംസ്ഥാന സർക്കാരുകൾ മുൻകൈയെടുത്തു സ്വന്തം സംസ്ഥാനങ്ങളിൽ എത്തിക്കാൻ പരിശ്രമിക്കുന്ന സമയത്തും മലയാളികളെ നാട്ടിലെത്തിക്കാൻ സാങ്കേതികത്വം പറഞ്ഞ് വൈകിപ്പിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.

ഒന്നര മാസത്തോളമായി ജോലിയും കൂലിയും ഇല്ലാത്ത മലയാളികൾ സ്വന്തം നാട്ടിലെത്താൻ പാസ് ലഭ്യമാകാതെ പ്രയാസപ്പെടുകയാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും പാസ് ലഭ്യമായിട്ടും സംസ്ഥാനത്തിന്റെ പാസ് കാത്തിരിക്കേണ്ട ഗതികേടിലാണ് മലയാളികൾ. പാസ് വിതരണം നടന്നു കൊണ്ടിരിക്കുക ഒരു മുന്നറിയിപ്പുമില്ലാതെ പാസ് നിർത്തലാക്കിയത് നീതീകരിക്കാനാവില്ലെന്നും തങ്ങൾ പറഞ്ഞു. ഗർഭിണികൾ, രോഗികൾ, വിദ്യാർത്ഥികൾ, വൃദ്ധർ തുടങ്ങി ഗത്യന്തരമില്ലാതെ മറ്റു സംസ്ഥാനത്ത് നിന്നും കിട്ടിയ പാസുകളുടെ കാലാവധി നഷ്ടപ്പെടും മുമ്പ് അതിർത്തികളിൽ എത്തിയവരോടുള്ള സമീപനം ക്രൂരമാണെന്നും തങ്ങൾ ചൂണ്ടിക്കാട്ടി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter