രാജ്യത്ത് പുകയില നിരോധനം ആവശ്യപ്പെട്ട് പൊതു താല്‍പര്യ ഹരജി
- Web desk
- Mar 24, 2014 - 14:43
- Updated: Mar 12, 2017 - 06:50
രാജ്യത്ത് സിഗരറ്റിന്റെയും മറ്റ് പുകയില ഉല്‍പ്പന്നങ്ങളുടെയും ഉല്‍പാദനവും വില്‍പനയും ഇറക്കുമതിയും പൂര്‍ണ്ണമായി നിരോധിക്കണമെന്നാവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ചില്‍ പൊതു താല്‍പര്യ ഹരജി. പുകയില അര്‍ബുദമടക്കമുള്ള മാരകമായ അസുഖങ്ങള്‍ക്കും ആയുര്‍ദൈര്‍ഘ്യം കുറയുന്നതിനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി ഐ.പി.എസ് ഓഫീസര്‍ അമിതാഭ് താക്കുറും അദ്ദേഹത്തിന്റെ വിവരാവകാശ പ്രവര്‍ത്തകയായ ഭാര്യ നൂതന്‍ താക്കൂറുമാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
പുകയില വരുത്തിവെക്കുന്ന കടുത്ത ദുരന്തങ്ങളെക്കുറിച്ച് സര്‍ക്കാറിന് ബോധ്യമുള്ളതിനാലാണ് പരസ്യങ്ങളിലും വിപണനത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിയമം ഈയിടെ കൊണ്ടുവന്നതെന്നും എന്നാല്‍ പൗരന്മാരുടെ ജീവനു ഭീഷണിയാവുന്ന പുകയില ഉല്‍പന്നങ്ങളുടെ ഉല്‍പാദനവും വില്‍പനയും ഇല്ലാതാക്കാന്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ആവശ്യമായ നടപടികള്‍ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നുവെന്നും ഹരജിയിലുണ്ട്.
ഈയിടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ രാജ്യത്തെ രാഷ്ട്രീയ സംഘടനകളോടും തങ്ങളുടെ പ്രകടന പത്രികകളില്‍ സിഗരറ്റും ബീഡിയുമടക്കമുള്ള മുഴുവന്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്കും മേലുള്ള പൂര്‍ണ്ണ നിരോധനം ഉള്‍പ്പെടുത്താനും ഭരണത്തിലെത്തുന്ന പക്ഷം അവ നടപ്പാക്കാനും ആവശ്യപ്പെട്ടിരുന്നു. 2003ലെ സിഗരറ്റ്, പുകയില ഉല്‍പ്പന്ന നിരോധന നിയമം കര്‍ശനമായ രീതിയില്‍ നടപ്പില്‍ വരുത്താനും അത് രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. സ്ഥാപനം ഈയിടെ കര്‍ണ്ണാടകയില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ സംസ്ഥാനത്തെ 40 ശതമാനം പുരുഷന്മാരും 16 ശതമാനം സ്ത്രീകളും ആരോഗ്യത്തിന് അത്യന്തം ഭീഷണമായ രീതിയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തിയിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment