നിത്യോപയോഗ സാധനങ്ങളിലെ രാസ പദാര്‍ത്ഥങ്ങള്‍ വന്ധ്യതക്ക് കാരണമാകുന്നതായി പഠനങ്ങള്‍
HEA_2014-02-03_LIF_014_30362989_I2ടൂത്ത് പേസ്റ്റും സോപ്പുമുള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ പുരുഷന്മാരിലെ വന്ധ്യതക്ക് കാരണമാകുന്നതായി പഠനത്തില്‍ കണ്ടെത്തല്‍. ബീജഘടനയുടെ കാര്യക്ഷമതയെ ബാധിക്കുന്ന ചില രാസ ഘടകങ്ങള്‍ ഇവയിലടങ്ങിയിരിക്കുന്നതു മൂലം അപകടരഹിതമെന്ന് തോന്നാമെങ്കിലും പരോക്ഷമായി ശരീരത്തില്‍ ഇവ അപകടം സൃഷ്ടിക്കുന്നതായാണ് ജര്‍മ്മനിയിലെയും ഡന്മാര്‍ക്കിലെയും ശാസ്ത്രജ്ഞര്‍ സഹകരിച്ച് നടത്തിയ ഗവേഷണത്തില്‍ വെളിപ്പെട്ടിരിക്കുന്നത്. ഗാര്‍ഹികാവശ്യങ്ങള്‍ക്കായി നിത്യേന ഉപയോഗിക്കുന്ന ഉല്‍പന്നങ്ങളില്‍ അടങ്ങിയിട്ടുള്ള നൂറോളം രാസവസ്തുക്കളില്‍ മൂന്നിലൊന്നും ഇത്തരത്തിലുള്ള പാര്‍ശ്വ ഫലങ്ങള്‍ സൃഷ്ടിക്കുന്നതായാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പുരുഷന്മാരില്‍ കാലാനുസൃതമായി ബീജങ്ങളുടെ എണ്ണത്തില്‍ സംഭവിക്കുന്ന കുറവിനെക്കുറിച്ച് നടത്തിയ പഠനങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയുമാണ് ഇത്തരമൊരു നിഗമനത്തിലേക്ക് ശാസ്ത്രലോകം എത്തിച്ചേര്‍ന്നത്. ഭക്ഷണത്തിലൂടെയോ പാനീയങ്ങളിലൂടെയോ അല്ലെങ്കില്‍ ത്വക്കിലൂടെയോ ആണ് അപകടകരമായ രാസവസ്തുക്കള്‍ നമ്മുടെ ഉള്ളിലേക്ക് എത്തിച്ചേരുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതാദ്യമായാണ് ശരീരത്തിനുള്ളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന രാസ വസ്തുക്കള്‍ക്ക് മനുഷ്യ ബീജത്തിന്‍റെ പ്രവര്‍ത്തനങ്ങളുമായുള്ള ബന്ധം കണ്ടെത്തുന്നതെന്ന് ഡന്മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ പ്രൊഫസര്‍ നീല്‍ ഷക്കബെയ്ക്ക് പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter