റിപ്പബ്ലിക് ടി.വി നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചവരോട് സുപ്രീം കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി
- Web desk
- May 12, 2020 - 20:06
- Updated: May 12, 2020 - 20:06
മുംബൈ: പല്‍ഘറില്‍ രണ്ട് ഹിന്ദു സന്യാസിമാരടക്കം മൂന്നുപേരെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ
സംഭവം വര്‍ഗീയ വിദ്വേഷം പരത്തുന്ന വിധത്തിൽ റിപ്പോര്‍ട്ട് ചെയ്ത അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചവരോട് സുപ്രീം കോടതിയെ സമീപിക്കാമെന്ന് ബോംബെ ഹൈക്കോടതിയുടെ മറുപടി.
കോണ്‍ഗ്രസ് നേതാക്കളായ ഭാഗ് ജഗ്താപ്, സുരാജ് ഠാക്കൂര്‍ എന്നിവര്‍ നല്‍കിയ ഹരജിയില്‍ വാദംകേട്ട ജസ്റ്റിസ് പൃഥിരാജ് ചവാന്‍, ഹരജിക്കാര്‍ക്ക് ഇടക്കാല ആശ്വാസം വേണമെങ്കില്‍ സുപ്രീം കോടതിയില്‍ പോകാമെന്ന് വ്യക്തമാക്കി. റിപ്പബ്ലിക് ടി.വിയും അതിന്റെ മാനേജ്‌മെന്റും വര്‍ഗീയ വിദ്വേഷം പരത്തുകയാണെന്നാണ് ഹരജിക്കാര്‍ ആരോപിച്ചത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment