ബാബരി മസ്ജിദ് തകർത്ത കേസിന്റെ വിധി കാതോർത്ത് ഇന്ത്യൻ മുസ്‌ലിംകൾ
ലക്നൗ:വർഷങ്ങള്‍ നീണ്ട അയോധ്യകേസില്‍ സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ അയോധ്യ തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതി ഇന്നലെ വിധി പുറപ്പെടുവിച്ചത്. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസ് ലക്നൗ കോടതിയിലാണ്. ബാബരി തകര്‍ക്കലും അതിന് പിന്നിലെ ക്രിമിനല്‍ ഗൂഢാലോചനയുമാണ് ഇനി തെളിയാനുള്ളത്. 27 വര്‍ഷം നീണ്ട കേസിന്റെ വിചാരണ ലക്നൗ സി.ബി.ഐ കോടതിയില്‍ അവസാനഘട്ടത്തിലാണ്. ഈ കേസിലെ 49 പ്രതികളില്‍ ഭൂരിഭാഗം പേരും ഇന്ന് ജീവനോടെയില്ല. അതേസമയം ജീവിച്ചിരിക്കുന്നവരില്‍ പലരും ഉന്നതസ്ഥാനത്തിരിക്കുന്ന മുന്‍ ഉപപ്രധാനമന്ത്രി, മുന്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, പാര്‍ലമെന്റ് എം.പിമാര്‍ തുടങ്ങിയവരാണ് 27 വര്‍ഷം നീണ്ട കേസില്‍ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന ബാല്‍ താക്കറെ, അശോക് സിംഗാള്‍, ഗിരിരാജ് കിഷോര്‍, തുടങ്ങിയവര്‍ മരണപ്പെട്ടു. ഇതുവരെ 300 ലധികം സാക്ഷികളാണ് കേസില്‍ വിസ്തരിക്കപ്പെട്ടത്. സാക്ഷികളില്‍ 50 പേര്‍ ഇന്ന് ജീവനോടെയില്ല. യുപി ഗവർണർ സ്ഥാനത്തു നിന്ന് രാജി വെച്ചതിനു ശേഷം കല്യാൺ സിംഗിനെ വിചാരണ ചെയ്യാനുള്ള നടപടികൾ സിബിഐ നടത്തിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter