ഫലസ്തീൻ അന്താരാഷ്ട്ര വക്താവ് സാഇബ് അറീകത് അന്തരിച്ചു
വെസ്റ്റ് ബാങ്ക്: ഫലസ്തീന്റെ രാജ്യാന്തര വക്താവായും സമാധാനശ്രമങ്ങളുടെ മധ്യസ്ഥനായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച സാഇബ് അറീകത് അന്തരിച്ചു. കൊവിഡ് രോഗ ബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് മരണപ്പെടുമ്പോൾ 65 വയസ്സായിരുന്നു. കഴിഞ്ഞ മാസം 8നാണ് കോവിഡ് ബാധിതനായത്. 3 വര്‍ഷം മുമ്പ് ശ്വാസകോശം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പെട്ടെന്നു മോശമാവുകയും മരണപ്പെടുകയുമായിരുന്നു. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി.

പലസ്തീന്‍ വിമോചനമുന്നണി നേതാവ് യാസര്‍ അറഫാത്തിന്റെ പിന്തുണയോടെ 1991ല്‍ പലസ്തീന്‍-ഇസ്രയേല്‍ സമാധാന ചര്‍ച്ചകളുടെ മധ്യസ്ഥത ഏറ്റെടുത്ത അദ്ദേഹം മൂന്നു പതിറ്റാണ്ട് ആ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുകയും സുപ്രധാന കരാറുകള്‍ക്കു രൂപം നല്‍കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്ത് ശ്രദ്ധേയനായ വ്യക്തിയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter