ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ അറബിക് വംശജൻ ഹസ മൻസൂരി നാട്ടിൽ തിരിച്ചെത്തുന്നു
അബുദാബി: അറബ് ലോകത്ത് നിന്ന് ആദ്യമായി ബഹിരാകാശത്തെത്തിയെന്ന റെക്കോർഡ് സ്വന്തമാക്കിയ യുഎഇയുടെ അഭിമാന താരം മേജർ ഹസ അൽ മൻസൂരി ശനിയാഴ്ച ജന്മ നാട്ടിൽ തിരികെയെത്തും. സെപ്റ്റംബർ 25ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ഹസ എട്ടു ദിവസമാണ് നിലയത്തിൽ തങ്ങിയത്. വിവിധ വിഷയങ്ങളെക്കുറിച്ച് ഗവേഷണവും ബഹിരാകാശ നിലയത്തിൽ നിന്ന് അറബ് ലോകത്തിന്റേതടക്കമുള്ള നിരവധി ചിത്രങ്ങളും പകർത്തിയതിനുശേഷം ഒക്ടോബർ 3 ന് ഭൂമിയിൽ തിരികെയെത്തിയ ഹസ പക്ഷേ ആരോഗ്യ പരിശോധനക്കായി റഷ്യയിലേക്കാണ് ആദ്യം പോയത്. ശനിയാഴ്ച യുഎഇയുടെ തലസ്ഥാനനഗരിയായ അബൂദാബിയിൽ എത്തുന്ന ഹസക്ക് വൻവരവേൽപ്പ് നൽകാനാണ് യുഎഇ ജനത കാത്തിരിക്കുന്നത്. അതേസമയം യുഎഇയിൽ സ്വീകരണം ഏറ്റുവാങ്ങുന്നതിന് തൊട്ടു മുമ്പായി ഹസക്ക് ആദരസൂചകമായി ബഹിരാകാശ നിലയം യുഎഇയെ വലയം വെക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter