അര്‍മീനിയയും അസര്‍ബൈജാനും വെടിനിർത്തലിൽ ഒപ്പ് വെച്ചു
- Web desk
- Oct 12, 2020 - 15:59
- Updated: Oct 12, 2020 - 16:35
10 മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും സമ്മതിച്ചത്. അസർബൈജാൻ വിദേശകാര്യമന്ത്രി ജെയ്ൻ ബെയ്റമോവും അർമീനിയൻ പ്രതിനിധി സൊഹ്റബ് നത്സകാന്യനുമാണ് ചർച്ചയിൽ പങ്കെടുത്തത്. എന്നാല്‍, വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന് മണിക്കൂറുകള്‍ക്കകം കരാര്‍ ലംഘിച്ചതായി ഇരുരാജ്യങ്ങളും പരസ്പരം ആരോപിച്ചു. അര്‍മീനിയന്‍ നിയന്ത്രണത്തിലുള്ള നഗോര്‍ണോ-കരാബാഗ് പ്രദേശത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് മുൻ സോവിയറ്റ് യൂണിയന്റെ കീഴിലായിരുന്ന ഇരു രാജ്യങ്ങൾക്കുമിടയിലെ സംഘര്‍ഷത്തിന് കാരണം. ഔദ്യോഗികമായി ഈ പ്രദേശത്തിന്റെ അധികാരം അസര്‍ബൈജാനാണുള്ളത്. സെപ്റ്റംബര്‍ 27ന് ആരംഭിച്ച സംഘര്‍ഷത്തില്‍ നൂറുകണക്കിനാളുകളാണു കൊല്ലപ്പെട്ടത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment