ഫാറൂഖ് അബ്ദുല്ല വേണ്ടി വൈക്കോ സുപ്രീംകോടതിയിൽ
- Web desk
- Sep 12, 2019 - 06:56
- Updated: Sep 12, 2019 - 09:08
ന്യൂഡൽഹി: ആഗസ്റ്റ് അഞ്ചിന് കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകുന്ന ആർട്ടിക്കിൾ 371 പിൻവലിച്ചതിന് പിന്നാലെ വീട്ടുതടങ്കലിൽ അടക്കപ്പെട്ട ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഗ്രസ് നേതാവുമായ ഫാറൂഖ് അബ്ദുല്ലക്ക് വേണ്ടി എം.ഡി.എം.കെ നേതാവ് വൈകോ സുപ്രീംകോടതിയിൽ. ഫാറൂഖ് അബ്ദുല്ലയെ ചെന്നൈയിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ടുള്ള ൾ ഹേബിയസ് കോർപ്പസ് ഹർജിയാണ് വൈക്കോ ഫയൽ ചെയ്തിരിക്കുന്നത്. ഹരജിയിൽ സുപ്രീംകോടതി നാളെ തീരുമാനമെടുക്കും. തമിഴ്നാട് മുൻമുഖ്യമന്ത്രി അണ്ണാദുരൈ യുടെ ജന്മദിനത്തോടനുബന്ധിച്ച് ഒരു പരിപാടിയിൽ ഫാറൂഖ് അബ്ദുള്ള പങ്കെടുക്കാനാണ് ചെന്നൈ യാത്ര. രാജ്യത്തെ സമാധാനപരമായി സംഘടിപ്പിക്കപ്പെടുന്ന ഒരു പരിപാടിയിൽ ഒരു പൗരനെ വിലക്കുന്നത് ആർട്ടിക്കിൾ 21, 22, 19 (1)(എ) എന്നിവയുടെ ലംഘനമാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment