കശ്മീരിലെയും  ആസാമിലെയും സംഭവവികാസങ്ങളെകുറിച്ച് ആശങ്ക അറിയിച്ച് യുഎൻ മനുഷ്യാവകാശ ഹൈ കമ്മീഷണർ
ജനീവ: കശ്മീരിലെയും ആസാമിലെയും സംഭവവികാസങ്ങളെകുറിച്ച് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ ഹൈ കമ്മീഷണർ മിഷല്ലാ ബാച്ചിലേറ്റ് ആശങ്ക പ്രകടിപ്പിച്ചു. ജനീവയിൽ നടന്ന മനുഷ്യാവകാശ കൗൺസിലിൻറെ 42-മത് സെഷനിൽ നടത്തിയ പ്രസ്താവനയിലാണ് അവർ തന്റെ ആശങ്ക പങ്കുവെച്ചത്. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനും ബഹുമാനിക്കാനും ഇന്ത്യയും പാകിസ്ഥാനും ശ്രമിക്കണമെന്നും കശ്മീരിൽ നടപ്പിലാക്കിയ കർഫ്യൂവിൽ ഇളവ് വരുത്തണമെന്നും ജനങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യം ഉറപ്പുവരുത്താൻ ഇന്ത്യ തയ്യാറാവണമെന്നും അവർ അഭ്യർത്ഥിച്ചു. കശ്മീരിന്റെ ഭാവിയെക്കുറിച്ച് തീരുമാനങ്ങളെടുക്കുന്നതിൽ കശ്മീരികളെ വിശ്വാസത്തിലെടുക്കണമെന്നും അവർ അഭ്യർത്ഥിച്ചു. കിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ ആസാമിൽ പൗരത്വ പട്ടികയിൽ നിന്ന് 1.9 ദശലക്ഷം ജനങ്ങൾ പുറത്തായതിനെ കുറിച്ചും അവർ ആശങ്ക പങ്കുവെച്ചു. ജനങ്ങളെ തടവിലിടുകയോ നാടുകടത്തുകയോ ചെയ്യരുതെന്നും അവർക്ക് അപ്പീൽ നൽകാനുള്ള നടപടിക്രമങ്ങൾ സുഗമമാക്കണമെന്നും അവർ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter