ജാര്‍ഖണ്ഡില്‍ പശുബന്ധമാരോപിച്ച് ഒരാളെ കൊലപ്പെടുത്തി

രാജ്യത്തെ നിയമത്തെ നോക്കുകുത്തിയാക്കി ജാര്‍ഖണ്ഡില്‍ വീണ്ടും പശുക്കൊല.

ജാര്‍ഖണ്ഡിലെ ഗുംല ജില്ലയില്‍ പശുബന്ധമാരോപിച്ച് ആള്‍ക്കൂട്ടം ഒരാളെ കൊലപ്പെടുത്തുകയും മൂന്ന് പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്ന് പോലീസ് വ്യക്തമാക്കി.
ജുറും ഗ്രാമത്തിലെ കാളയെ വെട്ടിയെന്നാരോപിച്ച് 4 പേരെ ലക്ഷ്യം വെച്ച് അതിക്രമിക്കുകയായിരുന്നുവെന്ന് സംഭവത്തെ കുറിച്ച് പോലീസ് പറയുന്നു. 
ഗുരുതരമായി പരിക്കേറ്റ നാലുപേരും പിന്നീട് പോലീസ് സ്‌ററേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. കൂട്ടത്തിലെ 55 കാരനായ പ്രകാശ് ലക്രയാണ് മരണപ്പെട്ടത്.
പീററര്‍ കേരകെട്ട(50), ജാന്‍വരിയസ് മിന്‍സ് (42) ബലിയുസിസ് തിര്‍കെ (60) തുടങ്ങിയവരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മറ്റു മൂന്ന് പേര്‍.
സംഭവത്തെ കുറിച്ച് പ്രത്യേക അന്വേഷ വിഭാഗം ചാര്‍ജെടുത്തിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter