പൗരത്വബിൽ: കേരളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചുള്ള സമരത്തിന്

തിരുവനന്തപുരം: ഇന്ത്യയിലെത്തുന്ന മുസ്‌ലിമേതര അഭയാർത്ഥികൾക്ക് പൗരത്വം നൽകാനുള്ള പൗരത്വ ഭേദഗതി ബില്ലിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് ഒരുങ്ങി സംസ്ഥാനത്ത് ഭരണപക്ഷവും പ്രതിപക്ഷവും.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിവിധ കക്ഷി നേതാക്കളും ഉൾപ്പടെുളള രാഷ്ട്രീയ നേതാക്കളും തിങ്കളാഴ്ച തിരുവനന്തപുരത്ത് സത്യഗ്രഹ സമരം നടത്തും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സി.പി.എം, കോൺഗ്രസ് മുസ്ലിം ലീഗ് ലീഗ് തുടങ്ങിയ പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടന്നു.

മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ നടത്തിയ ചർച്ചക്കൊടുവിലാണ് പൗരത്വ ഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്ത് സംയുക്ത പ്രക്ഷോഭം നടത്താൻ തീരുമാനിച്ചത്. ഇതിന്റെ ആദ്യപടിയെന്നോണം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും കക്ഷിനേതാക്കളും ഡിസംബര്‍ 16ന് തിരുവനന്തപുരത്ത് സത്യഗ്രഹ സമരം നടത്തും.

രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ രാവിലെ 10 മണിക്കാണ് സത്യഗ്രഹം ആരംഭിക്കുക. പ്രക്ഷോഭത്തോടും അതുയര്‍ത്തുന്ന മുദ്രാവാക്യത്തോടും മുഴുവന്‍ ജനവിഭാഗങ്ങളുടെയും സഹകരണമുണ്ടാകണമെന്ന് തുടർന്ന് നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്ത് നിയമം നടപ്പാക്കില്ല എന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിയമത്തിനെതിരെ മുസ്‍ലിം ലീഗ് സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന ഹർജിയിൽ താൻ കക്ഷി ചേരുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter