പൗരത്വ ഭേദഗതി ബിൽ: പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നു
ന്യൂഡൽഹി: പൗരത്വ ഭേദഗതി ബിൽ നിയമമാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കിയതിന് പിന്നാലെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. ഇക്കാര്യം ചർച്ച ചെയ്യാൻ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ന് പാർലമെന്റ് അനക്സിൽ ഉച്ചക്ക് രണ്ട് മണിക്ക് യോഗം ചേരും. ബില്ലിനെതിരെ പ്രതിപക്ഷ കക്ഷികൾ എല്ലാം സമരത്തിലാണെങ്കിലും യോഗത്തിൽ നിന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബനർജിയും ബി.എസ്.പി നേതാവ് മായവതിയും വിട്ടു നിൽക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രതിഷേധ സമരങ്ങളുടെ തുടർ നീക്കം ചർച്ച ചെയ്യാനാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം വിളിച്ചിരിക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ അധികാരത്തിലുള്ള സാംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കുന്നത് യോഗത്തിൽ പ്രധാന ചർച്ചയാകും. രാജ്യത്തെ വിവിധ സർവകലാശാലകളിൽ തുടരുന്ന സമരങ്ങളും പൊലീസ് നടപടിയും ചർച്ച ചെയ്യും. കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരായ വിമർശനത്തോടെയാണ് മായാവതി യോഗത്തിൽ നിന്ന് വിട്ടു നിൽക്കുന്നത്. അഖിലേന്ത്യ പണിമുടക്കിനിടെ ഇടത്- തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടിയതാണ് യോഗം ബഹിഷ്കരിക്കാൻ മമതാ ബാനർജിയെ പ്രേരിപ്പിച്ചിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter