പൗരത്വ ബില്ലിൽ പ്രതിഷേധിച്ച് രാജിവെക്കൂ, വീണ്ടും മുഖ്യമന്ത്രിയാകാൻ പിന്തുണ നൽകാം: ആസാം മുഖ്യമന്ത്രിക്ക് കോൺഗ്രസ് വാഗ്ദാനം
- Web desk
- Jan 13, 2020 - 11:22
- Updated: Jan 13, 2020 - 11:22
ഗുവാഹത്തി: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതികരിച്ച ബിജെപി മുഖ്യമന്ത്രിയായ സർബാനന്ദ സോനോവാളിനോട് ബിജെപി നിലപാടിൽ പ്രതിഷേധിച്ച് രാജിവെക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടു. രാജിവെച്ചാൽ
കോൺഗ്രസ് പിന്തുണയോടെ പുതിയ സർക്കാർ രൂപീകരിക്കാൻ സഹായിക്കാമെന്ന് പ്രതിപക്ഷ നേതാവും സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവുമായ ദേബാബ്രത സൈകിയ വാഗ്ദാനം ചെയ്തു.
പുതിയ സർക്കാർ 'ബിജെപി വിരുദ്ധവും' 'പൗരത്വ നിയമ ഭേദഗതി വിരുദ്ധവും' ആയിരിക്കുമെന്നും കോൺഗ്രസ് നേതാവ് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
പൗരത്വ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കിയത് മുതൽ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം അലയടിച്ച സംസ്ഥാനമാണ് ആസാം.
ഇതിന്റെ പശ്ചാത്തലത്തിലാണ് CAA വിരുദ്ധ സർക്കാരിന്റെ മുഖ്യമന്ത്രിയാകാൻ സോനോവാളിന് കോൺഗ്രസ് നേതാവ് ക്ഷണിച്ചത്. 'അസമിലെ നിലവിലെ സാഹചര്യങ്ങൾ അനുസരിച്ച് സോനോവൾ തന്റെ മുപ്പത് എംഎൽഎമാരെയും കൂട്ടി ബിജെപി വിട്ടു വരണം. പൗരത്വ നിയമ ഭേദഗതിക്കെതിരായ ബിജെപി വിരുദ്ധമായ ഒരു സർക്കാർ രൂപീകരിക്കാൻ ഞങ്ങൾ പിന്തുണ നൽകാം. അദ്ദേഹത്തെ തന്നെ പുതിയ മുഖ്യമന്ത്രിയുമാക്കാം' സൈകിയ അറിയിച്ചു.
'തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റാൻ ബിജെപിയും സഖ്യകക്ഷിയായ അസോം ഗണ പരിഷതും പരാജയപ്പെട്ടിരിക്കുകയാണ്. ആൾ അസം സ്റ്റുഡന്റ്സ് യൂണിയനിൽ നിന്ന് ബിജെപിയിലെത്തിയ പല മന്ത്രിമാരും എംഎൽഎമാരും അസം കരാർ നടപ്പാക്കുമെന്ന് ഉറപ്പു നൽകിയവരാണ്. ഇത് നടപ്പിലാക്കാൻ മടിക്കുന്ന കേന്ദ്രത്തിനെതിരെ ബിജെപി വിട്ട് പുറത്ത് വന്ന് അവർ പ്രതിഷേധത്തിന് തയ്യാറാകട്ടെ. ഒരു പുതിയ സർക്കാർ രൂപീകരിക്കാൻ ഞങ്ങൾ അവരെ പിന്തുണയ്ക്കാമെന്ന നിർദേശവും കോൺഗ്രസ് നേതാവ് മുന്നോട്ട് വച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment