പെഹ്‌ലുഖാന്‍ കേസില്‍ പുനരന്വേഷണത്തിന് അനുമതി നല്‍കി കോടതി

പശുക്കടത്ത് ആരോപിച്ച് ഹിന്ദുത്വഭീകരര്‍ തല്ലിക്കൊന്ന പെഹ്‌ലുഖാനും മകനുമെതിരെ കേസെടുത്ത നടപടിയില്‍ മകന്‍ നല്‍കിയ ഹരജിയില്‍ പുനരന്വേഷണത്തില്‍ രാജസ്ഥാന്‍ കോടതിയുടെ അനുമതി. 

രാജസ്ഥാനിലെ അല്‍വാര്‍ കോടതിയാണ് കേസില്‍ പുനരന്വേഷണത്തിന് പോലീസിന് അനുമതി നല്‍കിയത്.പെഹ്‌ലുഖാന്റെ  കൊലപാതകത്തിന്റെ രണ്ട് വര്‍ഷത്തിന് ശേഷം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പെഹ്‌ലുഖാനും മകനുമെതിരെ പശുമോഷണത്തിന് കേസെടുത്തിരുന്നു. തുടര്‍ന്ന് മക്കള്‍ കേസില്‍ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കുകയായിരുന്നു.
ഇരകള്‍ക്കെതിരെ കേസെടുത്ത വിഷയത്തില്‍ മനുഷ്യവാകാശ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. അശോക് ഗെഹ്‌ലോട്ടിന്റെ കീഴില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതോടെ നീതി ലഭിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ അധികാരത്തിലെത്തുന്നതിന് മുമ്പ് നടത്തിയ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടായിരുന്നു അതെന്നായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാറിന്റെ മറുപടി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter