പൗരത്വ നായിക ഇശ്റത്ത് ജഹാന്റെ വിവാഹം കഴിഞ്ഞു: തിരികെ ജയിലിൽ പോകുന്നതിന് മുമ്പ് 8 ദിവസങ്ങൾ മാത്രം
ന്യൂഡൽഹി: പൗരത്വ സമരത്തിന് നേതൃത്വം നല്‍കിയതിന് പക തീർക്കാൻ പ്രതിയാക്കി യു.എ.പി.എ ചുമത്തി ജയിലിലടച്ച ഇശ്റത്ത് ജഹാന്റെ വിവാഹം കഴിഞ്ഞു. വിവാഹത്തിനും മധുവിധുവിനുമായി കോടതി കനിഞ്ഞു നല്‍കിയ 10 ദിവസങ്ങളിൽ ഇനി 8 ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.

ഡ​ല്‍ഹി​യി​ലെ അ​ഭി​ഭാ​ഷ​ക​ കൂടിയായ വ​നി​ത കോ​ണ്‍ഗ്ര​സ് നേ​താ​വ് ഇ​ശ്റ​ത്​ ജ​ഹാ​ന് വി​വാ​ഹി​ത​യാ​കാ​ന്‍ 30 ദി​വ​സ​ത്തെ ജാമ്യമാണ് ചോദിച്ചിരുന്നതെങ്കിലും അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍സ് ജ​ഡ്ജി കേ​വ​ലം 10 ദി​വ​സ​ങ്ങൾ മാത്രമാണ് അ​നു​വ​ദി​ച്ച​ത്.

ഒ​രു ല​ക്ഷം രൂ​പ​യു​ടെ ര​ണ്ടു ബോ​ണ്ട് ജാ​മ്യ​ത്തി​ല്‍ ജൂ​ണ്‍ 10 മു​ത​ല്‍ 19 വ​രെ​യാ​ണ് ജാ​മ്യം. വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍ഹി​യി​ല്‍ വി​വാ​ദ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ശാ​ഹീ​ന്‍ബാ​ഗ് മാ​തൃ​ക​യി​ല്‍ വ​നി​ത​ക​ളെ സംഘടിപ്പിച്ചതാണ് ഇശ്റതിനെ ഭരണകൂടത്തിന്റെ കണ്ണിൽ അപകടകാരിയാക്കിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter