ബുർകിന ഫാസോയിൽ ജുമാ നമസ്കാരത്തിന് നേരെ വെടിവെപ്പ്
പശ്ചിമ ആഫ്രിക്കൻ രാജ്യമായ ബുർകിന ഫാസോയിൽ ആയുധധാരികളായ ഒരു സംഘം പള്ളിയിൽ ജുമുഅ നമസ്കാരം നടന്നുകൊണ്ടിരിക്കെ നടത്തിയ വെടിവെപ്പിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം വടക്കൻ പ്രവിശ്യയിലെ സാൽമോസി എന്ന ഗ്രാമത്തിലെ ഗ്രാൻഡ് മസ്ജിദിലാണ് വെള്ളിയാഴ്ച രാജ്യത്തെ ഞെട്ടിച്ച ആക്രമണം നടന്നത്. മാലിയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ആക്രമണത്തെത്തുടർന്ന് ഗ്രാമവാസികൾ കടുത്ത ഭീതിയിലാണ്. കയ്യിൽ കിട്ടിയതുമെടുത്ത് നിരവധി പേരാണ് പ്രദേശത്ത് നിന്ന് പാലായനം ചെയ്യുന്നത്. അടുത്ത കാലത്താണ് അൽ-ഖാഇദ ഐസിസ് തുടങ്ങിയ തീവ്രവാദസംഘങ്ങൾ രാജ്യത്ത് ശക്തമായത്. അയൽ രാജ്യമായ മാലിയിൽ നിന്നെത്തിയ ഇവരുടെ ആക്രമണം മൂലം 5 ലക്ഷം ജനങ്ങൾ പ്രദേശത്ത് നിന്ന് പാലായനം ചെയ്തിട്ടുണ്ടെന്നും സ്ഥിതി ഗുരുതരമാണെന്നും ഐക്യരാഷ്ട്രസഭ അഭയാർത്ഥി സമിതി അറിയിച്ചു. .

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter