മെഹ്​ബൂബ മുഫ്​തിയെ ഇന്ന്​ മോചിപ്പിക്കും
ന്യൂഡല്‍ഹി: ഒരു വര്‍ഷമായി തടവില്‍ കഴിയുന്ന ജമ്മുകശ്​മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷയുമായ മെഹ്​ബൂബ മുഫ്​തിയെ ഇന്ന്​ മോചിപ്പിക്കും. ജമ്മുകശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ഇന്ന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിനോടനുബന്ധിച്ചാണ് കശ്മീരിലെ പ്രധാന രാഷ്ട്രീയ നേതാക്കളെ തടവറയിൽ അടച്ചിരുന്നത്. ചൊവ്വാഴ്​ച അര്‍ധരാത്രിയോടെ മെഹ്ബൂബയെ മോചിപ്പിക്കുമെന്നാണ്​ റിപ്പോര്‍ട്ട്​.

ജമ്മുകശ്​മീര്‍ സര്‍ക്കാറി​ന്‍റെ ഔദ്യോഗിക വക്​താവ്​ രോഹിത്​ കന്‍സാല്‍ ട്വിറ്ററിലൂടെയാണ്​ മെഹ്​ബൂബയെ മോചിപ്പിക്കുന്ന വിവരം അറിയിച്ചത്​. മെഹ്​ബൂബ മുഫ്​തിയുടെ തടങ്കലില്‍ സുപ്രീംകോടതി ഇടപെടല്‍ ഉണ്ടായതോടെയാണ്​ അവരുടെ മോചനത്തിന്​ വഴിയൊരുങ്ങിയത്​. നാഷണൽ കോൺഗ്രസ് നേതാക്കളായ ഫാറൂഖ് അബ്ദുല്ല മകൻ ഉമർ അബ്ദുല്ല നേരത്തെ പോലീസ് വിട്ടയച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter