പൗരത്വ ഭേദഗതി ബിൽ പുന:പരിശോധിക്കണമെന്ന് ഐക്യരാഷ്ട്രസഭ
ജനീവ : മുസ്‌ലിം മതവിശ്വാസികളെ മാറ്റി നിർത്തി മറ്റു 6 മത വിശ്വാസികൾക്ക് പൗരത്വം നൽകാൻ അനുമതി നൽകുന്ന പൗരത്വ ഭേദഗതി ബില്ലിൽ പ്രതികരണവുമായി ഐക്യരാഷ്ട്രസഭ. പൗരത്വം നല്‍കുന്നതില്‍ നിന്ന് മുസ്‌ലിംകളെ ഒഴിവാക്കിയത് പുന:പരിശോധിക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. യുഎന്നിന്‍റെ മനുഷ്യാവകാശ വിഭാഗമാണ് നിയമത്തിനെതിരെ രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്‌നങ്ങളെക്കുറിച്ചും ബന്ധപ്പെട്ടവര്‍ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ ഡെപ്യൂട്ടി വക്താവ് ഫറാ ഹഖ് വ്യക്തമാക്കി. പൗരത്വ ഭേദഗതി ബില്ലി​​ന്റെ പ്രത്യാഘാതങ്ങളെ കുറിച്ച്‌​ പരിശോധിച്ച്‌​ വരികയാണെന്നും ബില്ലിനെ കുറിച്ച്‌​ ​പൊതുസമൂഹം ഉയര്‍ത്തുന്ന ആശങ്ക യു.എന്നിനുമുണ്ടെന്നും സെക്രട്ടറി ജനറല്‍ അ​ന്റോണിയോ ഗുട്ടറസ്​ പറഞ്ഞു. വിവേചനപരമായ പൗരത്വ നിയമ ഭേദഗതി സുപ്രീം കോടതി തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അന്താരാഷ്ട്ര മനുഷ്യാവാകാശ നയങ്ങള്‍ക്കനുസരിച്ച്‌ ഇന്ത്യ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter