പൗരത്വ ഭേദഗതി: ഹരജികള്‍ സുപ്രീം കോടതി ബുധനാഴ്ച പരിഗണിച്ചേക്കും
ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലീഗ്, കോൺഗ്രസ്, തൃണമൂൽ പാർട്ടികൾ ഉൾപ്പെടെയുള്ള പാർട്ടികൾ സമർപ്പിച്ച പന്ത്രണ്ടോളം ഹരജികൾ സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. കോടതിക്ക് മുന്നിലുള്ളത്. ഹരിജകളെല്ലാം സുപ്രീംകോടതി ഒന്നിച്ചാണ് ബുധനാഴ്ച്ച പരിഗണിക്കുന്നത്. സുപ്രധാന കേസായതിനാൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. ഒരു മതവിഭാഗത്തെ മാത്രം മാറ്റി നിർത്തുന്ന ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹരജിക്കാരുടെ വാദം. ഭരണഘടനാ അനുച്ഛേദം 14ന്റെ നഗ്നമായ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടിയ മുസ്‍ലിം ലീഗ് വിവേചനപരമായ നിയമം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ലീഗിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter