തുടരുന്ന ഒമർ അബ്ദുല്ലയുടെ തടവ്: കശ്മിര്‍ ഭരണകൂടത്തിന് നോട്ടിസയച്ച് സുപ്രീം കോടതി
ന്യൂഡൽഹി: ജമ്മു കശ്മിരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയെ തടങ്കലിലാക്കിയതിനെ ചോദ്യം ചെയ്ത് സഹോദരി സാറാ അബ്ദുള്ള നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി പരിഗണിച്ച് സുപ്രിം കോടതി കശ്മിര്‍ ഭരണകൂടത്തിന് നോട്ടിസയച്ചു. ഒമര്‍ അബ്ദുള്ളയെ എത്രയും പെട്ടന്ന് കോടതിയില്‍ ഹാജരാക്കി തടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്നാണ് സഹോദരി ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

ഹരജിയില്‍ മാര്‍ച്ച്‌ രണ്ടിന് ഇനി വാദം കേള്‍ക്കും. കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന അഭിഭാഷകന്‍ കപില്‍ സിബലിന്റെ ആവശ്യം സുപ്രിംകോടതി നിരാകരിച്ചു. 2 ദിവസങ്ങൾക്കു മുമ്പ് ഉമർ അബ്ദുല്ല, പിതാവും എംപിയുമായ ഫാറൂഖ് അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവർക്കെതിരെ കേന്ദ്ര സർക്കാർ പൊതു സുരക്ഷാ നിയമം ചുമത്തിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter