പൗരത്വ  നിയമ വിരുദ്ധസമരം: കേരളം രാജ്യത്തിന് മാതൃകയെന്ന് സ്വാമി അഗ്നിവേശ്
കണ്ണൂര്‍: മുസ്‌ലിം സമുദായത്തോട് വിവേചനം കാണിക്കുന്ന പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് സ്മാവി അഗ്നിവേശ് അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഇക്കാര്യത്തില്‍ ഒന്നിച്ചു നിന്നതിനെയും ഏകകണ്ഠമായി കേരളം പ്രമേയം പാസ്സാക്കിയതിനെയും സ്വാമി അഗ്നിവേശ് അഭിനന്ദിച്ചു. മുസ്‌ലിം ലീഗിന്‍റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടത്തിയ ഭരണഘടനാ സംരക്ഷണ റാലിയില്‍ ആണ് അഗ്നിവേശ് കേരളത്തെ അഭിനന്ദിച്ചത്. പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ രൂക്ഷവിമർശനവും അദ്ദേഹം ഉന്നയിച്ചു. തടങ്കല്‍ കേന്ദ്രങ്ങള്‍, ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നുണ പറയുകയാണെന്ന് സ്വാമി അഗ്നിവേശ് വിമര്‍ശിച്ചു. പൗരത്വം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ നരേന്ദ്രമോദിയുടെ കൈവശം ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു. തന്‍റെ പിതാവിന്‍റെ മകന്‍ തന്നെ ആണ് താന്‍ എന്ന് തെളിയിക്കുന്ന ഡിഎന്‍എ പരിശോധനാ ഫലം മോദിയുടെ കയ്യിലുണ്ടോ എന്നും സ്വാമി അഗ്നിവേശ് ചോദിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter