പൗരത്വഭേദഗതി ബില്ലിൽ മോദി ടിവി സംവാദത്തിന് തയ്യാറാവണം-ചിദംബരം
ന്യൂഡൽഹി: പൗരത്വഭേദഗതി ബിൽ ജനങ്ങൾക്ക് പൗരത്വം നൽകാനുള്ളതാണെന്നും പൗരത്വം എടുത്തുകളയാൻ ഉള്ളതല്ലെന്നുമുള്ള നരേന്ദ്രമോദിയുടെ പ്രസ്താവന പുറത്തുവന്നതിനു പിന്നാലെ വിഷയത്തിൽ മോദി സംവാദത്തിന് തയ്യാറാവുകയാണ് വേണ്ടതെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ചിദംബരം വ്യക്തമാക്കി. മോദി തന്റെ വിമർശകരോട് ഒന്നും തന്നെ സംസാരിക്കുന്നില്ല. വിമർശകർക്കാവട്ടെ, പ്രധാനമന്ത്രിയോട് സംസാരിക്കാൻ അവസരം ലഭിക്കുന്നുമില്ല. ഈ രണ്ടു പ്രശ്നങ്ങൾക്കുമുള്ള പരിഹാരം മോദി തന്റെ പ്രധാന അഞ്ച് എതിരാളികളെ തിരഞ്ഞെടുത്ത് ചോദ്യോത്തര സെഷൻ ഉൾക്കൊള്ളുന്ന ഒരു ഒരു പരിപാടി നടത്തലാണ്- ചിദംബരം പറഞ്ഞു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter