ഈദ് ഗാഹുകളില്‍ ഈ വർഷം ബലി പെരുന്നാൾ നിസ്‌കാരം അനുവദിക്കില്ലെന്ന് സൗദി അറേബ്യ
റിയാദ്: സഊദിയില്‍ കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഹജ്ജ് കർമം രാജ്യത്തെ വിദേശികൾക്കും സ്വദേശികൾക്കും മാത്രമായി വെട്ടിച്ചുരുക്കിയതിന് പിന്നാലെ ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ നിസ്‌കാരം പള്ളികളില്‍ വെച്ച്‌ മാത്രമായിരിക്കുമെന്നും ഈദ് ഗാഹുകളില്‍ നിസ്‌കാരം അനുവദിക്കുകയില്ലെന്നും സൗദി അറേബ്യ. സഊദി മതകാര്യ മന്ത്രി ഡോ.അബ്ദുല്ലത്വീഫ് ആലു ശൈഖാണ് ഈ പ്രഖ്യാപനം നടത്തിയത്.

കൊവിഡ് നടപടികളുടെ ഭാഗമായി രാജ്യം കനത്ത ജാഗ്രതപുലര്‍ത്തുകയാണെന്നും ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയുമാണ്. ഈ സാഹചര്യത്തില്‍ തുറസ്സായ സ്ഥലങ്ങളില്‍ ഈദ് ഗാഹുകള്‍ ഒരുക്കുന്നത്‌ഒഴിവാക്കണം. പള്ളികളില്‍ ആരോഗ്യ നിബന്ധനകള്‍ പാലിച്ച്‌ വേണം നിസ്‌കാരങ്ങളില്‍ പങ്കെടുക്കേണ്ടതെന്നും ,നിലവില്‍ ജുമുഅഃ നമസ്‌കാരം നിര്‍വഹിക്കുന്ന മുഴുവന്‍ പള്ളികളിലും ബലിപെരുന്നാള്‍ നിസ്‌കാരം നടക്കുമെന്നും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താന്‍ വിവിധ വഴികളിലൂടെ ഇസ്ലാമിക കാര്യ മന്ത്രാലയം ബോധവല്‍ക്കരണം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter