പ്രധാന കല്‍പ്പനകള്‍

ഏത്‌ അവസരത്തിലും സത്യം മാത്രം പറയുക. വാഗ്‌ദാനം ചെയ്‌താല്‍ അത്‌ നിറവേറ്റുക. ആരെയും വഞ്ചിക്കാതിരിക്കുക, ആരോടും അസൂയ പുലര്‍ത്താ തിരിക്കുക. കണ്ടാല്‍ പുഞ്ചിരിക്കുക, അസ്സലാമു അലൈക്കും എന്ന്‌ പറയുക. സലാം പറഞ്ഞവന്‌ സലാം മടക്കുക, (വ അലൈക്കുമുസ്സലാം) പറയുക. തുമ്മിയാല്‍ അല്ലാഹുവിനെ സ്‌തുതിക്കുക (അല്‍ ഹംദുലില്ലാഹ്‌) പറയുക. അതിന്‌ മറുപടിയായി ഗുണപ്രാര്‍ത്ഥന നടത്തുക(യര്‍ഹമുകല്ലാഹ്‌) പറയുക. മാതാപിതാക്കളോട്‌ ആദരവോടെ വര്‍ത്തിക്കുക. രോഗികളെ സന്ദര്‍ശിക്കുക, രോഗശമനത്തിന്‌ വേണ്ടി പ്രാര്‍ത്ഥിക്കുക. മരണപ്പെടുന്നവരുടെ ജനാസ പിന്തുടരുക. അവര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുക. അയല്‍വാസികളോട്‌ നല്ല നിലയില്‍ പെരുമാറുക, അവരുടെ സുഖ ദുഃഖങ്ങള്‍ അറിയുക. കുടുംബ ബന്ധം പുലര്‍ത്തുക, ബന്ധങ്ങള്‍ മുറിയുമ്പോള്‍ കൂട്ടിച്ചേര്‍ക്കുക. വലിയവരെ ബഹുമാനിക്കുകയും ചെറിയവരോട്‌ കരുണ കാണി ക്കുകയും ചെയ്യുക. ഗുരുനാഥന്‍മാരെയും നല്ല വിജ്‌ഞാനം നല്‍കുന്ന ഗ്രന്ഥങ്ങളേയും വന്ദിക്കുക. അനാഥകളേയും അഗതികളേയും സ്‌നേഹിക്കുക, അവരെ സഹാ യിക്കുക. എല്ലാവരുടെയും ഗുണം കാംക്ഷിക്കുക, തെറ്റുകള്‍ കാണുമ്പോള്‍ വിട്ടുവീഴ്‌ച ചെയ്യുക. ദേഷ്യം വരുമ്പോള്‍ അതടക്കുക, പിശാചില്‍ നിന്ന്‌ എപ്പോഴും കാവല്‍ തേടുക. പ്രയാസങ്ങള്‍ നേരിടുമ്പോള്‍ ക്ഷമിക്കുക, പ്രതീക്ഷകള്‍ കൈവിടാതിരിക്കുക. ലഭിച്ചത്‌ കൊണ്ട്‌ തൃപ്‌തിപ്പെടുക, തന്നേക്കാള്‍ താഴ്‌ന്നവരിലേക്ക്‌ നോക്കുക. പിശുക്കും ധൂര്‍ത്തും ഒഴിവാക്കുക, കാര്യങ്ങളില്‍ മിതത്വം പാലിക്കുക. പ്രധാന കാര്യങ്ങള്‍ ചെയ്യാനൊരുങ്ങുമ്പോള്‍ മറ്റുളളവരുടെ ഉപദേശം തേടുക. ചെയ്യാനുറച്ചാല്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക, വിജയത്തിന്‌ വേണ്ടി പ്രയത്‌നിക്കുക, പ്രാര്‍ത്ഥിക്കുക. വിനയം ശീലമാക്കുക, അനുഗ്രഹങ്ങള്‍ ലഭിക്കുമ്പോള്‍ അല്ലാഹുവിനെ സ്‌തുതിക്കുക. ഇസ്‌ലാം ജീവിതത്തില്‍ പകര്‍ത്തുക, ഞാന്‍ മുസ്‌ലിമാണ്‌ എന്ന്‌ പറയാന്‍ ചങ്കൂറ്റം കാണിക്കുക. നന്മകള്‍ ചെയ്യാന്‍ ഉപദേശിക്കുകയും തിന്മകള്‍ വെടിയാന്‍ ആവശ്യപ്പെടുകയും ചെയ്യുക. അമുസ്‌ലിം സഹോദരങ്ങളോട്‌ നല്ല നിലയില്‍ വര്‍ത്തിക്കുക, അവരെ ഇസ്‌ലാമിലേക്ക്‌ ക്ഷണിക്കുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter