ഇസ്‌ലാമിലെ വസ്‌ത്രധാരണ

ശരീരത്തിലെ സ്വകാര്യ ഭാഗങ്ങള്‍ മറക്കാന്‍ കല്‍പ്പിക്കുന്നതോടൊപ്പം മനുഷ്യരില്‍ സുരക്ഷിതത്വവും തെറ്റില്‍ നിന്നുളള അകല്‍ച്ചയും ഉണ്ടാക്കിയെടുക്കുന്നതാണ്‌ ഇസ്‌ലാമിന്റെ വസ്‌ത്രധാരണ രീതി. സ്‌ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അവരവരുടെ ശാരീരിക, വൈകാരിക വ്യത്യാസങ്ങള്‍ക്കനുസരിച്ച്‌ പ്രത്യേകം പ്രത്യേകം വസ്‌ത്രധാരണ രീതിയാണ്‌ ഇസ്‌ലാം നിര്‍ദേശിക്കുന്നത്‌. പുരുഷന്‍ മുട്ട്‌-പൊക്കിളുകള്‍ക്കിടയിലുളള ഭാഗങ്ങള്‍ നിര്‍ബന്ധമായും മറയുന്ന വിധത്തിലും സ്‌ത്രീകള്‍ (പുറത്തിറങ്ങമ്പോള്‍) ശരീരം മുഴുവനും മറയുന്ന വിധത്തിലുമാണ്‌ വസ്‌ത്രധാരണ നടത്തേണ്ടത്‌. രണ്ട്‌ കൂട്ടരും ധരിക്കുന്ന വസ്‌ത്രങ്ങള്‍ കൂടുതല്‍ ഇടുങ്ങിയതോ, തൊലിയുടെ നിറം പ്രകടമാക്കുന്നതോ, വൈകാരികമായി ആകര്‍ഷണമുണ്ടാക്കുന്നതോ ആവാന്‍ പാടില്ല. അത്‌പോലെ അമുസ്‌ലിംകള്‍ മാത്രം പിന്തുടരുന്ന വസ്‌ത്രരീതി സ്വീകരിക്കുന്നതും പുരുഷന്‍ സ്‌ത്രീയുടെ വേഷം ധരിക്കുന്നതും സ്‌ത്രി പുരുഷന്റെ വേഷം ധരിക്കുന്നതും ഇസ്‌ലാം വിലക്കിയിട്ടുണ്ട്‌. ഏത്‌ തരത്തിലുളള വസ്‌ത്രങ്ങള്‍ ആവാമെങ്കിലും വൃത്തിയുളള വസ്‌ത്രങ്ങള്‍ക്കും വെളുത്ത നിറത്തിലുളള വസ്‌ത്രങ്ങള്‍ക്കും ഇസ്‌ലാമില്‍ പ്രത്യേകം സ്ഥാനമുണ്ട്‌. ഒരു മുസ്‌ലിം ജീവിതത്തില്‍ ശ്രദ്ധിക്കേണ്ട ചില പ്രത്യേക കാര്യങ്ങളാണ്‌ താഴെ പറയുന്നത്‌. ചേലാകര്‍മം നടത്തുക മീശ ക്രമപ്പെടുത്തുക താടി വളര്‍ത്തുക നഖം മുറിക്കുക കക്ഷ ഗുഹ്യ രോമങ്ങള്‍ നീക്കം ചെയ്യുക അമുസ്‌ലിംകളുടേത്‌ മാത്രമായ ചിഹ്നങ്ങള്‍ സ്വീകരിക്കാതിരിക്കുക പുരുഷന്‍മാര്‍ സ്വര്‍ണവും പട്ടു വസ്‌ത്രങ്ങളും ധരിക്കാരിക്കുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter