കുവൈത്തിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു
കു​വൈ​ത്ത്​ സി​റ്റി: കുവൈത്തിൽ പുതിയ മന്ത്രിസഭ നിലവിൽ വന്നു. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ബ​യാ​ന്‍ പാലസിലെത്തി അ​മീ​റി​ന്​ മു​ന്നി​ല്‍ മ​ന്ത്രി​മാ​ര്‍ സ​ത്യ​പ്ര​തി​ജ്​​ഞ ചെയ്തു പു​തി​യ മ​ന്ത്രി​സ​ഭ​ക്ക്​ അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ആ​ശീ​ര്‍​വാ​ദ​ങ്ങ​ള്‍ നേർന്നു. രാ​ജ്യ​ത്തെ ഒ​രു​മ​യോ​ടെ പു​രോ​ഗ​തി​യു​ടെ പാ​ത​യി​ല്‍ ന​യി​ക്കാ​ന്‍ മന്ത്രിസഭക്ക് കഴിയട്ടെയെന്ന് അമീർ ആശംസിച്ചു.

മു​ന്‍ അ​മീ​ര്‍ ശൈ​ഖ്​ സ​ബാ​ഹ്​ അ​ല്‍ അ​ഹ്​​മ​ദ്​ അ​ല്‍ ജാ​ബി​ര്‍ അസ്സബാഹിനെ ച​ട​ങ്ങി​ല്‍ ​ അദ്ദേഹം അ​നു​സ്​​മ​രി​ച്ചു. ശൈ​ഖ്​ സ​ബാ​ഹി​ന്‍റെ വി​ക​സ​ന സ്വ​പ്​​ന​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ര​ലോ​ക മോ​ക്ഷ​ത്തി​നാ​യി പ്രാ​ര്‍​ഥി​ക്ക​ണ​മെ​ന്നും അ​മീ​ര്‍ പ​റ​ഞ്ഞു. രാ​ജ്യം വ​ലി​യ വെ​ല്ലു​വി​ളി​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​വു​മ്പോള്‍ ശൈ​ഖ്​ സ​ബാ​ഹ്​ അ​ല്‍ അ​ഹ്​​മ​ദ്​ അ​സ്സ​ബാ​ഹി​ന്‍റെ അ​ഭാ​വം ക​ന​ത്ത ന​ഷ്​​ട​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​മീ​ര്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്​ പോ​ലെ കു​വൈ​ത്തി​നെ വി​ക​സ​ന പാ​ത​യി​ല്‍ ന​യി​ക്കാ​ന്‍ ക​ഠി​ന​മാ​യി പ്ര​യ​ത്​​നി​ക്കു​മെ​ന്നും രാ​ജ്യ​ത്തെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​ശ്​​ന​ങ്ങ​ളും ശ്ര​ദ്ധ​യി​ലു​ണ്ടാ​കു​മെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ല്‍ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്​ പ​റ​ഞ്ഞു. പാ​ര്‍​ല​മെന്‍റുറുമായി ന​ല്ല നി​ല​യി​ല്‍ സ​ഹ​ക​രി​ച്ച്‌​ പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter