മുസ്‌ലിം വിരുദ്ധ ബില്ലിനെതിരെ ഫ്രാന്‍സ് തലസ്ഥാനത്ത് പ്രതിഷേധം

മുസ്‌ലിംകളോട് വിവേചനപരമായി പെരുമാറുന്ന നിയമത്തിനെതിരെ പാരീസില്‍ പ്രതിഷേധ പ്രകടനം.ബില്ലിനെതിരെ ട്രോകാഡ്രോ സ്‌ക്വയറിലാണ് ജനക്കൂട്ടം തടിച്ച്കൂടിയത്.

ഫ്രാന്‍സിലെ ഇസ്‌ലാമോഫോബിയയുടെ ഇരകളില്‍ ഒരാളാണ് താനെന്ന് പ്രതിഷേധക്കാരിലൊരാളായ ഹനാനെ ലൂകിലി മാധ്യമങ്ങളോട് പറഞ്ഞു. 
സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് താന്‍ നടത്തിയിരുന്ന സ്‌കൂള്‍ അടച്ചുപൂട്ടിയതെന്നും അവര്‍ വ്യക്തമാക്കി.

പൊതു ജനങ്ങളെ നിയന്ത്രണത്തിലാക്കാനും നിരീക്ഷണത്തിലാക്കാനും സാധ്യതയുള്ളതിനാല്‍ കൂടുതല്‍ അപകടകരമായ സാഹചര്യങ്ങള്‍ക്ക് ഈ നിയമം വഴിയൊരുക്കുമെന്ന് ഫലസ്ഥീന്‍ അനൂകൂല അസോസിയേഷന്‍ സംഘടനാ മേധാവി ഒലീവിയ സെമമോര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter