ഐസിസ് തിരിച്ചുവരുന്നു: മുന്നറിയിപ്പുനൽകി ജോർദാൻ രാജാവ്
അമ്മാൻ: പശ്ചിമേഷ്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച കൊടും ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഓഫ് ഇറാഖ് ആന്ഡ് സിറിയ (ഐസിസ്) പുനഃസംഘടിക്കുന്നുവെന്ന മുന്നറിയിപ്പുമായി ജോര്‍ദ്ദാൻ ഭരണാധികാരി അബ്ദുള്ള രാജാവ് രംഗത്തെത്തി. ശിയാ ഇറാനിയന്‍ ജനറലായ കാസെം സുലൈമാനിയെ അമേരിക്കൻ സൈന്യം മിസൈൽ ആക്രമണം നടത്തി വധിച്ച നടപടി സുന്നി തീവ്രവാദി വിഭാഗമായ ഐസിസ് പുകഴ്ത്തിയിരുന്നു. ഇറാഖിൽ വീണ്ടും കുഴപ്പങ്ങൾ ഉണ്ടായാൽ ഭീകര സംഘടന തിരിച്ചു വന്നേക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഐസിസ് തിരിച്ചുവന്നാൽ പ്രശ്നങ്ങൾ സൃഷ്ടിക്കുക ഇറാഖിലും, സിറിയയിലും മാത്രമായിരിക്കില്ലെന്നും ലോകത്തുടനീളം അതിന്റെ ഭവിഷ്യത്ത് കാണുമെന്നും അബ്ദുള്ള രാജാവ് പറഞ്ഞു. ഇവിടെ നിന്നും മുങ്ങിയ വിദേശ പോരാളികള്‍ ലിബിയയിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഇറാഖിലും സിറിയയിലും സ്വാധീനമുറപ്പിച്ച് അബൂബക്കർ അൽ ബഗ്ദാദി എന്ന നേതാവിന്റെ കീഴിൽ ഖിലാഫത്ത് സ്ഥാപിച്ച സംഘടനയാണ് ഐസിസ്. എന്നാൽ പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയോടെ ഐസിസ് പശ്ചിമേഷ്യയിൽ നിന്ന് തൂത്തെറിയപെട്ടു. അബൂബക്കർ അൽ ബഗ്ദാദി ആഴ്ചകൾക്ക് മുമ്പ് അമേരിക്കൻ സേന നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter