ഇസ്രയേലിന്റെ ജൂതവത്കരണത്തില്‍ നിന്ന് അല്‍അഖ്‌സയെ സംരക്ഷിക്കണം:  ആഗോള മുസ്‌ലിം പണ്ഡിതര്‍

ഇസ്രയേലിന്റെ ജൂതവത്കരണത്തില്‍ നിന്ന് അല്‍ അഖ്‌സ മസ്ജിദിനെ സംരക്ഷിക്കണമെന്ന ആഹ്യാനവുമായി  ആഗോള മുസ്‌ലിം പണ്ഡിതര്‍.

അധിനിവേശ നഗരമായ ജറൂസലമിലെയും അല്‍ അഖ്‌സ മസ്ജിദിലെയും ഇസ്രയേലി ജൂതവത്കരണത്തെയും ആക്രമണത്തെയും അപലപിക്കുന്നതായും അന്താരാഷ്ട്രാ മുസ്‌ലിം പണ്ഡിത സഭ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നേരിടുമ്പോള്‍ പള്ളിയെയും നഗരത്തെയും സംരക്ഷിക്കണമെന്ന് പണ്ഡിത്മാര്‍ വിശദീകരിച്ചു.

ജൂതവത്കരിക്കുന്നതിനെ കുറിച്ചുള്ള പ്രാദേശിക റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പണ്ഡിത സഭയുടെ പ്രസ്താവന.
കോവിഡ് പ്രതിരോധിക്കാനെന്ന പേരില്‍ അധികൃതര്‍ ജറൂസലമിന് പുറത്തുനിന്നുള്ള പൗരന്മാരെ അല്‍ അഖ്‌സ മസ്ജിദിലേക്ക കടക്കുന്നത് തടയുന്നുണ്ടെന്നും പണ്ഡിതന്മാര്‍ വ്യക്തമാക്കി.

കൂടുതല്‍ ഫലസ്തീന്‍ ഭൂമി മോഷ്ടിക്കാനും വിശുദ്ധ നഗരത്തിന്റെ സ്വത്യം മാറ്റാനും ഇസ്രയേല്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter