മദ്യം ഒഴുക്കാനുള്ള നീക്കം മുഖത്ത് കരിവാരിത്തേക്കുന്നതിന് തുല്യമെന്ന്  പി.കെ കുഞ്ഞാലിക്കുട്ടി എംപി
മലപ്പുറം: കൊറോണ വ്യാപനം തടയാൻ ഏർപ്പെടുത്തിയ ലോക്ക്ഡൗണിന്റെ ഭാഗമായി എല്ലാ മതസംഘടനകളും ആരാധനാലയങ്ങള്‍ അടച്ചിട്ടിരിക്കെ ബാറുകള്‍ തുറന്നുവച്ച്‌ മദ്യം ഒഴുക്കാനുള്ള നീക്കം സര്‍ക്കാരുമായും ആരോഗ്യപ്രവര്‍ത്തകരുമായും സഹകരിച്ചവരുടെ മുഖത്ത് കരിവാരിത്തേക്കുന്നതിന് തുല്യമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. < p> സര്‍ക്കാരിന് എങ്ങനെയെങ്കിലും മദ്യം കൊടുക്കണമെന്ന് നിര്‍ബന്ധമാണ്. ഒരുഭാഗത്ത് എല്ലാവരും സഹകരിക്കുമ്പോള്‍ അവരെയെല്ലാം പരിഹസിക്കുന്ന വിധത്തില്‍ ബാറുകളില്‍ വരെ ചില്ലറയായി കുപ്പിക്കണക്കിന് മദ്യം വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ഒരുങ്ങിയിരിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ കുഞ്ഞാലിക്കുട്ടി കൊവിഡ് ആയതുകൊണ്ട് മാത്രമാണ് പ്രത്യക്ഷ സമരപരിപാടികള്‍ക്ക് നില്‍ക്കാത്തതെന്നും വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter