കശ്മീരിൽ പിഡിപിയുമായി സഖ്യം പ്രഖ്യാപിച്ച്  നാഷണൽ കോൺഫറൻസ്
ന്യൂഡല്‍ഹി: ആര്‍ട്ടിക്കള്‍ 370 പ്രകാരം ജമ്മുകശ്​മീരിന്​ നല്‍കിയ പ്രത്യേക അധികാരങ്ങള്‍ തിരിച്ച്‌​ പിടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന്​ പ്രഖ്യാപിച്ച് മെഹ്ബൂബ മുഫ്​തിയുടെ പീപ്പിള്‍സ്​ ഡെമോക്രാറ്റിക്​ പാര്‍ട്ടിയുമായി നാഷണല്‍ കോണ്‍ഫറന്‍സ്​ സഖ്യം രൂപീകരിക്കുന്നു. ഒരു വർഷക്കാലത്തെ വീട്ടുതടങ്കലിൽ നിന്ന് മോചിതയായ മെഹ്ബൂബയുമായി സഖ്യം പ്രഖ്യാപിച്ച് നാഷണൽ കോൺഫറൻസ് ദേശീയ അദ്ധ്യക്ഷൻ ഫാറൂഖ്​ അബ്​ദുല്ല രംഗത്തെത്തി.

വീട്ടുതടങ്കലിൽ നിന്ന് മോചിതയായ ഉടൻ ഫാറൂഖ്​ അബ്​ദുല്ലയും ഉമര്‍ അബ്​ദുല്ലയും മെഹ്​ബൂബയെ വീട്ടിലെത്തി കണ്ടിരുന്നു. ആർട്ടിക്കിൾ 370 തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിന് മെഹ്ബൂബ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഇരു പാർട്ടികളും പുതിയ സഖ്യം പ്രഖ്യാപിച്ചിരിക്കുന്നത്​. പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ എന്നാണ് സഖ്യത്തിന്റെ പേര്. കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച വിഷയം ചര്‍ച്ചചെയ്യാന്‍ ഫാറൂഖ് അബ്ദുല്ലയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ രാഷ്ട്രീയ നീക്കത്തിന് ധാരണയായത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter