വെടിനിർത്തൽ ലംഘിച്ച് അസർബൈജാനിൽ മിസൈലാക്രമണം നടത്തി അർമീനിയ
ഗഞ്ച: റഷ്യയുടെ മധ്യസ്ഥതയില്‍ നടന്ന ചർച്ചയിൽ അര്‍മീനിയയും അസര്‍ബൈജാനും വെടിനിർത്തലിൽ ഒപ്പ് വെച്ചതിന് പിന്നാലെ വെടിനിർത്തൽ ലംഘിച്ച് അർമീനിയ ആക്രമണം തുടരുന്നു. അസർബൈജാനിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ ഗാഞ്ചുവിൽ അർമീനിയൻ സേന തൊടുത്തു വിട്ട മിസൈൽ പതിച്ച് 10 പേർ കൊല്ലപ്പെടുകയും 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരേ കുടുംബത്തിൽ പെട്ടവരാണ് മരിച്ചവരിലധികവും.

അതേസമയം അർമീനിയയുടെ ഏകപക്ഷീയമായ ആക്രമണത്തിനെതിരെ കടുത്ത വിമർശനവുമായി അസർബൈജാൻ രംഗത്തെത്തി. അന്താരാഷ്ട്ര ഉടമ്പടി പൂർണമായും ലംഘിക്കുന്ന സമീപനമാണ് സിവിലിയൻമാർക്ക് നേരെയുള്ള ആക്രമണത്തിലൂടെ അർമീനിയ സ്വീകരിച്ചിരിക്കുന്നതെന്ന് അസർബൈജാൻ പ്രസിഡന്റിന്റെ വിദേശ കാര്യ ഉപദേഷ്ടാവ് ഹിക്മത് ഹാജിയേവ് പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter