ഇന്ത്യയിലെ ഫേസ്ബുക്കും വാട്‌സ്‌ആപ്പും നിയന്ത്രിക്കുന്നത് ആര്‍.എസ്.എസും
- Web desk
- Aug 16, 2020 - 21:00
- Updated: Aug 17, 2020 - 21:03
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഫേസ്ബുക്കും വാട്‌സ്‌ആപ്പും നിയന്ത്രിക്കുന്നത് ആര്‍.എസ്.എസും ബി.ജെ.പിയുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.വിദ്വേഷ പ്രചരണ പോസ്റ്റുകളില്‍ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങള്‍ ബി.ജെ.പി നേതാക്കള്‍ക്കു വേണ്ടി ഫേസ്ബുക്ക് മാറ്റുന്നുവെന്ന വാൾസ്ട്രീറ്റ് ജേണൽ റിപ്പോര്‍ട്ടിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി കേന്ദ്രസർക്കാരിനെതിരെ ആക്രമണം അഴിച്ചുവിട്ടത്.
ഫേസ്ബുക്കിലൂടെയും വാട്സ്‌ആപ്പിലൂടെയും ആര്‍.എസ്.എസും ബി.ജെ.പിയും വ്യാജവാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിക്കുകയും അത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഉപയോഗിക്കുകയും ചെയ്യുകയാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ബിജെപി നേതാക്കളുടെ വിദ്വേഷം ജനിപ്പിക്കുന്ന പോസ്റ്റുകളില്‍ നടപടി വേണ്ടെന്ന് ജീവനക്കാര്‍ക്ക് ഫേസ്ബുക്ക് നിര്‍ദേശം നല്‍കിയെന്ന് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment