ബുർഖ ധരിച്ച തന്റെ ചിത്രം കളിയാക്കി ട്വീറ്റ് ചെയ്ത തസ്ലിമ നസ്റിന് മറുപടിയുമായി ഖദീജ റഹ്മാന്‍
- Web desk
- Feb 16, 2020 - 19:07
- Updated: Feb 17, 2020 - 07:22
ആളുന്ന തീയും നീലാകാശവുമുള്ള ചിത്രമാണ് എഴുത്തിനൊപ്പം ഖദീജ പങ്ക് വെച്ചത്. കാര്‍സന്‍ കോല്‍ഹോഫിന്‍റെ കവിത ഉദ്ധരിച്ചായിരുന്നു ഖദീജയുടെ മറുപടി. എന്നെ കണ്ട് ആര്‍ക്കെങ്കിലും വീര്‍പ്പുമുട്ടലുണ്ടെങ്കില്‍ പുറത്തിറങ്ങി കുറച്ച് ശുദ്ധവായു ശ്വസിക്കൂവെന്നാണ് കവിതയിലുള്ളത്. താന്‍ എആര്‍ റഹ്മാന്‍റെ സംഗീതം ഇഷ്ടപ്പെടുന്നു. പക്ഷേ ബുര്‍ഖ ധരിച്ച അദ്ദേഹത്തിന്‍റെ മകളെ കാണുമ്പോള്‍ വല്ലാത്ത വീര്‍പ്പ് മുട്ടലാണ്. വിദ്യാഭ്യാസം നേടിയ, സാംസ്കാരിക കുടുംബത്തില്‍ നിന്ന് വരുന്നവര്‍ പോലും വളരെ എളുപ്പത്തില്‍ ബ്രെയിന്‍വാഷ് ചെയ്യപ്പെടുന്നുവെന്നത് വല്ലാതെ വിഷമമുണ്ടാക്കുന്നു- ഇങ്ങനെയായിരുന്നു തസ്ലീമ ട്വീറ്റ് ചെയ്തത്.
എആര്‍ റഹ്മാനോടൊപ്പം ഒരു ചടങ്ങില്‍ ഖദീജ ബുര്‍ഖ ധരിച്ചെത്തിയത് നേരത്തെയും വിവാദമായിരുന്നു. എന്ത് ധരിക്കണമെന്നത് മകളുടെ ഇഷ്ടമാണെന്നായിരുന്നു വിവാദത്തില്‍ എ ആര്‍ റഹ്മാന്‍റെ മറുപടി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment