ശ്രീനഗറിൽ പ്രതിഷേധപ്രകടനം നടത്തിയ ഫാറൂക്ക് അബ്ദുള്ളയുടെ മകളും സഹോദരിയും അറസ്റ്റിൽ
ശ്രീനഗർ:ജമ്മുകശ്മീന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന 370 വകുപ്പ് റദ്ദാക്കിയതിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ സഹോദരി സുരയ്യ അബ്ദുല്ലയെയും മകൾ സഫിയ അബ്ദുല്ലാ ഖാൻ അടക്കമുള്ള വരെയും പോലീസ് കസ്റ്റഡിയിലെടുത്തു. പന്ത്രണ്ടിലധികം വനിതാ ആക്ടിവിസ്റ്റുകളുടെ നേതൃത്വത്തിൽ ശ്രീനഗറിലെ ലാൽ ചൗക്കിലായിരുന്നു പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ആഗസ്റ്റ് 5 മുതൽ തങ്ങളെ വീടുകളിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന് സുരയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കശ്മീരി ബ്രൈഡ്സ് നോട്ട് ഫോർ സെയിൽ എന്ന ബാനറുകൾ ഉയർത്തിപ്പിടിച്ചായിരുന്നു സംഘം പ്രതിഷേധിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter