സികെഎം സ്വാദിഖ് മുസ്‌ലിയാരുടെ അന്ത്യ നിദ്ര മുണ്ടേക്കരാട് ജുമാ മസ്ജിദിൽ
പാലക്കാട്: കൊറോണ വൈറസ് വ്യാപനം മൂലം കേരളത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ആരോഗ്യവകുപ്പിന്റെ കൃത്യമായ മാർഗ നിർദേശങ്ങൾ പാലിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ സികെ എം സ്വാദിഖ് മുസ്‌ലിയാരുടെ ഖബറടക്ക ചടങ്ങുകൾ നടന്നു. പുല്ലിശ്ശീരിയിലെ സ്വന്തം വീട്ടിൽ പൊതു ദർശനത്തിന് വെച്ച മയ്യിത് അടുത്ത ബന്ധുക്കൾക്കും അയൽവാസികൾക്കും മാത്രമാണ് ദർശനത്തിന് അനുവാദം നൽകിയത്.

മുണ്ടേക്കരാട് ജുമാ മസ്ജിദിൽ പണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മയ്യിത് നമസ്കാരത്തിന് നേതൃത്വം നൽകി. നേരം പുലരുവോളം വിവിധ സമസ്ത നേതാക്കളുടെ നേതൃത്വത്തിൽ മയ്യത്ത് നമസ്കാരം നടന്നു. വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ് ഖബറടക്കം നടന്നത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ സമസ്ത നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter