കോവിഡ് വ്യാപന ഭീഷണി: അല്‍ അഖ്സ പള്ളി റമദാനില്‍ അടച്ചിടാൻ തീരുമാനം
ജറുസലേം: മസ്ജിദുൽ ഹറം, മസ്ജിദുൽ നബവി എന്നിവ കഴിഞ്ഞാൽ മുസ്‌ലിംകൾ ഏറെ പവിത്രമായി കാണുന്ന മൂന്നാമത്തെ ഹറമായ കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്സ പള്ളി റമദാനില്‍ അടച്ചിടാൻ തീരുമാനം. കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് പള്ളി താല്‍കാലികമായി അടക്കുന്നത്. ജോര്‍ദാന്‍ നിയോഗിച്ച ജറുസലേം ഇസ്‌ലാമിക് വഖഫ് സമിതിയാണ് തീരുമാനമെടുത്തത്.

ചരിത്രത്തില്‍ ആദ്യമായാണ് അല്‍ അഖ്സ പള്ളിയില്‍ റമദാനിലെ നിസ്കാരം ഉപേക്ഷിക്കുന്നത്. രാജ്യത്തെ പ്രമുഖ പണ്ഡിതന്മാരുടെ ഫത് വയുടെയും ആരോഗ്യ വിദഗ്ദരുടെ ഉപദേശത്തിന്‍റെയും അടിസ്ഥാനത്തിലാണ് നടപടി. സുരക്ഷ മുന്‍നിര്‍ത്തി റദമാനില്‍ മുസ് ലിംകള്‍ വീടുകളില്‍ പ്രാര്‍ഥന നടത്തണമെന്നും വഖഫ് സമിതി അറിയിച്ചു. കിഴക്കന്‍ ജറുസലമില്‍ 81 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്.

ഇസ്‌ലാമിക ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള പള്ളിയാണ് അല്‍ അഖ്സ. ഈ പള്ളിയിലെത്തി മുഴുവൻ പ്രവാചകന്മാർക്കും ഇമാമായി നമസ്കരിച്ചതിനുശേഷമാണ് ഏഴ് ആകാശങ്ങള്‍ക്കപ്പുറം മിഅ്റാജിനായി മുഹമ്മദ് നബി പുറപ്പെട്ടത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter