സ്വാതന്ത്ര്യ സമരത്തിലെ ആര്‍‌എസ്‌എസിന്റെ പങ്ക് മോദി വിശദീകരിക്കണമെന്ന് ബംഗാൾ ധനമന്ത്രി
കൊൽക്കത്ത: സ്വാതന്ത്ര്യസമര സേനാനികളെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രതികരണവുമായി പശ്ചിമ ബംഗാള്‍ ധനമന്ത്രി അമിത് മിത്ര. സ്വാതന്ത്ര്യ സമരത്തില്‍ ആര്‍‌എസ്‌എസിന്റെ പങ്ക് എന്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്ന് മന്ത്രി പറഞ്ഞു. "സ്വാതന്ത്ര്യ സമര സേനാനികളെ നരേന്ദ്ര മോദി പ്രശംസിച്ചു. അതെന്നെ സ്പര്‍ശിച്ചു. 1972 മുതല്‍ ആര്‍‌എസ്‌എസ് പ്രചാരക് ആയ പ്രധാനമന്ത്രി സ്വാതന്ത്ര്യ സമരത്തിലെ ആര്‍‌എസ്‌എസ് പങ്കിനെക്കുറിച്ച്‌ ഞങ്ങളെ ദയവായി ബോധവത്കരിക്കൂ"- എന്നാണ് അമിത് മിത്ര ട്വീറ്റ് ചെയ്തത്.

"എന്റെ പിതാവിന് ബ്രിട്ടീഷുകാര്‍ വധശിക്ഷ വിധിച്ചിരുന്നു. സ്വാതന്ത്ര്യ സമര സേനാനികളുടെ മക്കളായ ഞങ്ങള്‍ക്ക് സംഘപരിവാറിന്റെ പങ്ക് സംബന്ധിച്ച സത്യം അറിയാന്‍ അവകാശമുണ്ട്," അമിത് മിത്ര വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter