42 കിലോമീറ്റർ കാൽനടയാത്ര: മുസ്‌ലിം യൂത്ത് ലീഗ് ഡേ നൈറ്റ് മാർച്ച് സമാപിച്ചു
കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിനെതിരെ രണ്ടു ദിവസം നീണ്ടുനിന്ന മുസ്‌ലിം യൂത്ത് ലീഗ് ഡേ നൈറ്റ് മാർച്ച് വമ്പിച്ച ജനപങ്കാളിത്തത്തോടെ കോഴിക്കോട് കടപ്പുറത്ത് സമാപിച്ചു. ഞായറാഴ്ച വൈകിട്ട് പൂക്കോട്ടൂരില്‍ നിന്ന് ആരംഭിച്ച ഡേ നൈറ്റ് മാര്‍ച്ചില്‍ പതിനായിരങ്ങളാണ് അണിചേര്‍ന്നത്. കാൽനടയായി സംഘടിപ്പിക്കപ്പെട്ട മാർച്ച് യൂത്ത് ലീഗ് ചരിത്രത്തിൽ പൊൻതൂവലായിരിക്കുകയാണ്. ദേശീയപാതയോരത്തും കക്ഷി രാഷ്ട്രീയ ഭേദമന്യെ ആയിരങ്ങള്‍ മാര്‍ച്ചിനെ അഭിവാദ്യം ചെയ്തു. ഉച്ചവെയിലിനെ തോല്‍പ്പിക്കുന്ന ആവേശത്തോടെ നായകന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഉപ നായകന്‍ പി.കെ ഫിറോസ് എന്നിവർ നേതൃത്വം നൽകിയപ്പോൾ റാലി ചരിത്രമായി. കടപ്പുറത്ത് നടന്ന സമാപന മഹാ സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter