ഹിന്ദ്വുത്വ ആള്‍ക്കൂട്ട ഭീകരാക്രമണങ്ങളെ തടയാന്‍ ഇനി ഹെല്‍പ്‌ലൈന്‍

രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഹിന്ദുത്വ സംഘ്പരിവാര്‍ ആള്‍ക്കൂട്ട ഭീകരാക്രമണങ്ങളെ തടയാനും ഇരകളെ സംരക്ഷിക്കാനും ഹൈല്‍പ് ലൈനൊരുക്കി യുണൈറ്റഡ് എഗൈനിസ്‌ററ് ഹൈയ്റ്റ് എന്ന സംഘടന രംഗത്ത്. 

അഭിഭാഷകര്‍, ആക്ടിവിസ്റ്റുകള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വിവിധ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംയുക്തമായി ഡല്‍ഹി പ്രസ്‌ക്ലബ്ബില്‍ നടത്തിയ ചടങ്ങിലാണ് ഹൈല്‍പ് ലൈന്‍ നമ്പറിന്റെ പ്രഖ്യാപനം നടന്നത്.
രാജ്യത്ത് പശുവിന്റെ പേരിലും ജയ്ശ്രീരാം വിളിപ്പിച്ചും നടത്തുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ 1800 313 360 000 എന്ന നമ്പറില്‍ വിളിച്ച് ഇരകള്‍ക്ക് ഇനി സഹായം ആവശ്യപ്പെടാം.24 മണിക്കൂറും സഹായം ലഭ്യമാവുന്ന രീതിയിലായിരിക്കും ഈ നമ്പര്‍ ഉണ്ടാവുകയെന്ന് ബന്ധപ്പെട്ടവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter