ഉള്ഹിയ്യത്ത് കര്‍മ്മം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ കൊണ്ട് തന്നെ നിര്‍വ്വഹിക്കുക-സമസ്ത
ചേളാരി: ബലി പെരുന്നാൾ കടന്നുവരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ അന്നേ ദിവസം ഏറെ പുണ്യമാക്കപ്പെട്ട ഉള്ഹിയ്യത്ത് കര്‍മ്മം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ കൊണ്ട് തന്നെ നിര്‍വ്വഹിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും അഭ്യര്‍ത്ഥിച്ചു.

അതേസമയം കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉള്ഹിയ്യത്ത് കര്‍മ്മം ഒഴിവാക്കി അതിനു വേണ്ടി കരുതിവെച്ച പണം മറ്റ് മാര്‍ഗത്തില്‍ വിനിയോഗിക്കണമെന്ന വാദത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. ഇത്തരത്തിൽ ഉള്ഹിയ്യത് ഒഴിവാക്കണമെന്ന വാദം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയ തങ്ങൾ, നിയന്ത്രണങ്ങള്‍ പാലിച്ച്‌ കൊണ്ട് ഉള്ഹിയ്യത്ത് എന്ന പുണ്യകര്‍മ്മം നിര്‍വ്വഹിക്കുക തന്നെ വേണമെന്നും അഭ്യര്‍ത്ഥിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter