ഉയ്ഗൂർ മുസ്‌ലിം വിഭാഗത്തെ ലക്ഷ്യമിട്ട് വംശഹത്യ  കുറ്റകൃത്യങ്ങള്‍ നടക്കുന്നതായി യു.എസ് ആരോപണം
വാഷിങ്ടണ്‍: ചൈനയിലെ സിന്‍ജിയാങ്ങിൽ ഉയ്ഗൂർ മുസ്‌ലിം വിഭാഗത്തെ ലക്ഷ്യമിട്ട് വംശഹത്യ കുറ്റകൃത്യങ്ങള്‍ നടക്കുന്നതായി യു.എസ് ആരോപണം. യു.എസ് ദേശീയ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയാനാണ് ചൈനക്കെതിരെ വംശഹത്യ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വംശഹത്യ അല്ലെങ്കില്‍ അതുപോലെ എന്തോ സിന്‍ജിയാങ്ങില്‍ നടക്കുന്നു -റോബര്‍ട്ട് ഒബ്രിയാന്‍ പറഞ്ഞു. ഷിന്‍ജിയാങ്ങില്‍ നിന്നുള്ള മനുഷ്യ മുടി ഉപയോഗിച്ച്‌ നിര്‍മിച്ച നിരവധി ഹെയര്‍ ഉത്പന്നങ്ങളാണ് അമേരിക്കന്‍ കസ്റ്റംസ് പിടിച്ചെടുത്തത്. ഉയിഗുര്‍ സ്ത്രീകളുടെ തല മുണ്ഡനം ചെയ്ത് ഹെയര്‍ ഉത്പന്നങ്ങള്‍ നിര്‍മിച്ച്‌ യു.എസിലേക്ക് കയറ്റി അയക്കുകയാണ് ചൈന ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിന്‍ജിയാങ്ങിലെ ഉയ്ഗൂര്‍, മറ്റ് ന്യൂനപക്ഷ മുസ്‌ലിംകളോടുമുള്ള ചൈനയുടെ നടപടികള്‍ അമേരിക്ക നേരത്തെ തന്നെ അപലപിച്ചിരുന്നു. ഒരു ദശലക്ഷത്തിലധികം മുസ്‌ലിംകളെ ഷിന്‍ജിയാങ്ങില്‍ ചൈന തടവിലാക്കിയിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. വംശഹത്യയും മനുഷ്യരാശിക്കുമെതിരായ കുറ്റകൃത്യങ്ങള്‍ അവിടെ നടക്കുന്നുണ്ടെന്ന് ആക്ടിവിസ്റ്റുകള്‍ പറയുന്നു. എന്നാല്‍ ചൈന ഇതെല്ലാം നിഷേധിക്കുകയാണ്. മേഖലയിലെ തങ്ങളുടെ ക്യാമ്ബുകള്‍ തൊഴില്‍ പരിശീലനം നല്‍കാനും തീവ്രവാദത്തിനെതിരെ പോരാടാന്‍ സഹായിക്കാനുമാണെന്നാണ് ചൈന പറയുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter