മുഹമ്മദ് മുര്‍സിയെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച് ഉര്‍ദുഗാന്‍

വിചാരണക്കിടെ കോടതിയില്‍ കുഴഞ്ഞുവീണ് അന്തരിച്ച ഈജിപ്ത് മുന്‍ പ്രസിഡണ്ട് മുഹമ്മദ് മുര്‍സിയെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച് തുര്‍ക്കി പ്രസിഡണ്ട് റജബ് തയ്യിബ് ഉര്‍ദുഗാന്‍.

മുഹമ്മദ് മുര്‍സിയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്ക് ചരിത്രം മാപ്പുനല്‍കുകയില്ലെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഉര്‍ദുഗാന്റെ പ്രതികരണം പുറത്തുവന്നത്.
മുല്ലപ്പൂ വിപ്ലവത്തിന് ശേഷം ജനാധിപത്യ രീതിയില്‍ തെരഞ്ഞടുക്കപ്പെട്ട ആദ്യ ഈജിപ്ഷ്യന്‍ പ്രസിഡണ്ട് കൂടിയായിരുന്നു മുര്‍സി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter