പ്രജ്ഞ സിംഗിനെ പോലുള്ളവര്‍ ഇന്ത്യയുടെ ആത്മാവിനെയാണ് കൊലപ്പെടുത്തുന്നത് കൈലാഷ് സത്യാര്‍ത്ഥി

പ്രജ്ഞ സിംഗിനെ പോലുള്ളവര്‍ ഇന്ത്യയുടെ ആത്മാവിനെയാണ് കൊലപ്പെടുത്തുന്നതെന്ന് നോബെല്‍ ജേതാവ് കൈലാഷ് സത്യാര്‍ത്ഥി.

മഹാത്മാഗാന്ധി അധികാരത്തിനും രാഷ്ട്രീയത്തിനും മുകളിലാണ്, പ്രജ്ഞാസിംഗ് ഠാക്കൂറിനെപോലുള്ളവര്‍ ഇന്ത്യയുടെ ആത്മാവിനെയാണ് കൊലപ്പെടുത്തുന്നത്, അവരെ ബി.ജെ.പി തങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം.  നോബെല്‍ ജേതാവ് കൈലാഷ് സത്യാര്‍ത്ഥിപറഞ്ഞു.

മാലഗോവ് സ്‌ഫോടനക്കേസിലെ പ്രതിയും ഭോപ്പാലില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ ഠാക്കൂര്‍ മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഗാന്ധിജിയുടെ കൊലയാളിയായ ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന് പറഞ്ഞത്.
പ്രസ്താവന വിവാദമായതോടെ പ്രജ്ഞസിംഗ് മാപ്പ് പറയുകയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter