സിഎഎ സമരക്കാരെ വേട്ടയാടൽ: ജാമിഅ വിദ്യാർഥി ആസിഫ് ഇഖ്ബാൽ അറസ്റ്റിൽ
ന്യൂഡല്‍ഹി: ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ സർവകലാശാലയില്‍ പൗരത്വ സമരത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന വിദ്യാർഥി നേതാക്കളെ വേട്ടയാടുന്ന കേന്ദ്രസർക്കാറിന്റെ പകപോക്കൽ നടപടി തുടരുന്നു.

ജാമിഅ കോഓഡിനേഷൻ കമ്മിറ്റി അംഗവും ഡല്‍ഹിയില എസ്.ഐ.ഒ നേതാവുമായ ആസിഫ് ഇഖ്ബാല്‍ തന്‍ഹയെ ഡല്‍ഹി പൊലീസ് അറസ്​റ്റ്​ ചെയ്ത് തിഹാര്‍ ജയിലിലടച്ചു. ഡല്‍ഹി പൊലീസ് സായുധ നടപടിയിലൂടെ രണ്ടുതവണ അടിച്ചമര്‍ത്താന്‍ നോക്കിയ ജാമിഅയിലെ പൗരത്വ സമരത്തെ ഏകോപന സമിതിയുണ്ടാക്കി മുന്നോട്ടുകൊണ്ടുപോയതിന്റെ പ്രതികാര നടപടിയായാണ് ആസിഫിന്റെ അറസ്റ്റെന്ന് കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്.

നേരത്തെ പൗരത്വഭേദഗതി നിയമത്തിനെതിരെ സമരത്തിന് നേതൃത്വം നൽകിയ വിദ്യാർഥി നേതാക്കളായ ഉമർ ഖാലിദ്, സഫൂറ സർഗാർ എന്നിവർക്കെതിരെ പോലീസ് യുഎപിഎ ചുമത്തിയിരുന്നു. ലോക് ഡൗൺ മൂലം അറസ്റ്റിനെതിരെ പ്രതിഷേധമുയരില്ലെന്ന ഉറപ്പിലാണ് സർക്കാർ ഇത്തരം നടപടികൾ സ്വീകരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter