ഇസ്രായേൽ അധിനിവേശം വിശദീകരിക്കാൻ  എത്തിയ ഇസ്രായേൽ  കൗൺസിലർക്ക് നേരെ ഹാർവാർഡ്  വിദ്യാർത്ഥികളുടെ പ്രതിഷേധം
ന്യൂയോര്‍ക്ക്: ഫലസ്തീൻ അധിനിവേശത്തെ നിയമപരമായി ന്യായീകരിക്കാനുള്ള ന്യൂയോര്‍ക്കിലെ ഇസ്രായേല്‍ കൗണ്‍സില്‍ ജനറലുടെ ശ്രമത്തിന് ചുട്ടമറുപടി നൽകിയ ഹാര്‍വഡ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളുടെ നടപടി ഏറെ വൈറലായി. ഇസ്രായേല്‍ അധിനിവേശത്തിന്റെ നിയമവശങ്ങള്‍ വിശദീകരിക്കാന്‍ ഹാര്‍വഡ് ലോ സ്‌കൂളില്‍ എത്തിയതായിരുന്നു ഇസ്രായേല്‍ കൗണ്‍സില്‍ ജനറല്‍, ഇതറിഞ്ഞ വിദ്യാർത്ഥികൾ ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഹാളില്‍ നിന്നും ഇറങ്ങിപ്പോയതോടെ ഏറെ ഇളിഭ്യനായി കൗൺസിലർ മടങ്ങി. 'ഇസ്രാഈല്‍ രാഷ്ട്ര നിര്‍മിതിയുടെ നിയമവശങ്ങള്‍' എന്ന വിഷയത്തിലാണ് കൗണ്സിലർ പ്രഭാഷണം നടത്താനെത്തിയത്. 'സെറ്റില്‍മെന്റ്‌സ് ആര്‍ വാര്‍ ക്രൈം'എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് വിദ്യാര്‍ഥികള്‍ ഇറങ്ങിപ്പോയത്. നൂറുകണക്കിന് വിദ്യാര്‍ഥികൾ ഹാള്‍ വിട്ട് ഇറങ്ങിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter