ഈസ്റ്റ് ജറൂസലേമിൽ കൊറോണ ബാധിച്ച് വൃദ്ധ മരിച്ചു: പ്രദേശത്തെ ആദ്യ മരണം
ജറുസലേം: അധിനിവിഷ്ട കിഴക്കൻ ജറുസലേമിലെ ഫലസ്തീനി ക്ലിനിക്ക് ഇസ്രായേൽ സൈനികർ അടച്ചുപൂട്ടുകയും ഫലസ്തീനി ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്യുകയും ചെയ്ത് രണ്ട് ദിവസം പിന്നിടുന്നതിനിടെ ഈസ്റ്റ് ജെറുസലേമിൽ കോവിഡ് ബാധിച്ച് ഒരു ഫലസ്തീനീ സ്ത്രീ മരിച്ചു. മരണപ്പെട്ട സ്ത്രീ 78 വയസ്സുകാരിയാണ്. പ്രദേശത്തെ ആദ്യ മരണമാണ് ഇതോടെ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഫലസ്തീനിലെ സിൽവ എന്ന പ്രദേശത്ത് സ്ഥാപിച്ച താൽക്കാലിക ക്ലിനിക്കിലാണ് ഇസ്രായേൽ സൈനികർ റെയ്ഡ് നടത്തി അടച്ചുപൂട്ടിയിരുന്നത്. ഇവിടെ നടത്തുന്ന പരിശോധനകൾ അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇസ്രായേലീ സൈനികരുടെ നടപടി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter