ബെയ്‌റൂത്ത് സ്ഫോടനത്തിന് പിന്നിൽ ഹിസ്ബുല്ലയാണെന്ന വാദം നിഷേധിച്ച് ലബനീസ് പ്രസിഡന്റ്
ബൈറൂത്ത്: ഓഗസ്റ്റ് അഞ്ചിന് ലബനാൻ തലസ്ഥാനമായ ബെയ്‌റൂത്ത് നഗരത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തിന് പിന്നിൽ ശിയാ അർധ സൈനിക വിഭാഗമായ ഹിസ്ബുല്ലയാണെന്ന ആരോപണം നിഷേധിച്ച് ലബനീസ് പ്രസിഡന്റ് മൈക്കൽ ഔൻ. ഹിസ്ബുല്ലയുടെ ആയുധ ശേഖരത്തിൽ സ്ഫോടനം നടക്കൽ അസാധ്യമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം ഹിസ്ബുല്ല തുറമുഖത്ത് ആയുധം സൂക്ഷിക്കാറില്ലെന്നും വ്യക്തമാക്കി. എങ്കിലും സ്ഫോടനത്തിൽ സർക്കാർ പഴുതടച്ച അന്വേഷണം നടത്തുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

പൊട്ടിത്തെറിയെ തുടർന്ന് ജനങ്ങൾ സർക്കാർ വിരുദ്ധ പ്രക്ഷോഭവുമായി തെരുവിൽ ഇറങ്ങിയിരുന്നു. ഇതേ തുടർന്ന് മന്ത്രിസഭ പ്രസിഡണ്ടിന് രാജി സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ, രാജ്യത്തിന്റെ സമ്പൂര്‍ണ അധികാരം സൈന്യത്തിന് കൈമാറുകയും ചെയ്തു. അതേസമയം സ്ഫോടനത്തെ തുടർന്ന് ലബനാനിൽ കൊറോണ പോസിറ്റീവ് കേസുകൾ വർധിച്ചിരിക്കുകയാണ്. സ്ഫോടനത്തിൽ തലസ്ഥാനത്തെ 6 ഹോസ്പിറ്റലുകൾ തകരുകയും നിരവധി ഹോസ്പിറ്റലുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. അതിനാൽ കൊറോണ ചികിത്സക്ക് വേണ്ടത്ര സൗകര്യങ്ങൾ തലസ്ഥാനത്ത് ലഭ്യമല്ലാതെ വന്നിരിക്കുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter